കൊച്ചി ഇനിയും സുന്ദരിയാകും!

Webdunia
വെള്ളി, 27 ജൂണ്‍ 2014 (17:38 IST)
രാജ്യത്തേ നൂറ് ലോകത്തര നഗരങ്ങളുടെ സൃഷ്ടിക്കായി കൊച്ചിയെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചനകള്‍. നഗേര സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന ഹൈടെക് സിറ്റിയുടെ നിര്‍മ്മാണമാണമാണ് മോഡി ടീം ലക്ഷ്യമിടുന്നത്.

വന്‍ഭൂരിപക്ഷത്തില്‍ കേന്ദ്രഭരണം പിടിച്ചിട്ടും അര്‍ഹമായ പ്രാതിനിത്യം കേരളത്തില്‍ നിന്ന് ലഭിക്കത്തതില്‍ പരിഭവമില്ലെന്ന് തെളിയിക്കാനും ഭാവിയില്‍  കേരളത്തിലെ ശക്തമായ രാഷ്ട്രീയ ശക്തിയാകാനും ഇതുവഴി സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

വന്‍ഭൂരിപക്ഷത്തിന് കേന്ദ്രഭരണം പിടിച്ച ബിജെപിക്ക് ഇത്തവണയും പ്രാതിനിത്യം നല്‍കാതെ നിലപാട് ആവര്‍ത്തിച്ച കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുക വഴി വേറിട്ടൊരു സന്ദേശം നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സര്‍ക്കാറിന്റെ ഇമേജിനും കേരളത്തിലെ ജനങ്ങളുടെ പുനര്‍ വിചിന്തനത്തിനും സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.

മാലിന്യ നിര്‍മാര്‍ജനം, അടിസ്ഥാന സൗകര്യം, എന്നിവയ്ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പരിഹാരമാണ് ഹൈടെക് നഗരങ്ങളുടെ രൂ‍പകല്‍പ്പനയില്‍ സാധ്യമാവുക. അങ്ങനെ വന്നാല്‍ നഗരത്തില്‍ നിന്ന് പൊട്ടിപെളിഞ്ഞ റോഡുകളും ഇടുങ്ങിയ വഴികളും തൂങ്ങിക്കിടക്കുന്ന വൈദ്യുത,ടെലിഫോണ്‍ കമ്പികളും അപകടമുണ്ടാക്കുന്ന ട്രാഫിക്കും വഴിയോര വാണിഭങ്ങളുമെല്ലാം അപ്രത്യക്ഷമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലവും പുണ്യനഗരവുമായ വാരണാസിയെ ഹൈടെക് സിറ്റിയാക്കി ഉയര്‍ത്തി സ്വപ്ന പദ്ധതിക്ക് തുടക്കമിടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ ഇതു സംബന്ധമായ പ്രഖ്യാപനം നടത്താന്‍ തിരക്കിട്ട നടപടികളാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.