കെവിൻ കൊലപാതകം: ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Webdunia
വെള്ളി, 20 ജൂലൈ 2018 (14:00 IST)
കെവിൻ കൊല്ലപ്പെട്ട കേസിൽ നീനുവിന്റെ പിതാവ് ചാകോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ ചാക്കോയാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
 
ചാക്കോയാണ് പ്രതികൾക്ക് പണവും മറ്റു സൌകര്യങ്ങളും നൽകിയത്. ഈ സാഹചര്യത്തിൽ ജ്യാമ്യമനുവദിച്ചാൽ സാക്ഷികളെ പ്രതി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വദിച്ചു. കെവിന്റേത് കൊലപാതകമാണെന്ന് പൊലീസ് പോലും പറയുന്നില്ല എന്ന ചാക്കോയുടെ വാദം കോടതി തള്ളി.
 
കെവിൻ തന്നോട് പണം ആവശ്യപ്പെട്ടിരുന്നു. ഒരു പിതാവ് എന്നനിലയിലാണ് മകനോട് കാര്യങ്ങൾ എല്ലാം പറഞ്ഞതെന്നും കെവിന്റേത് കൊലപാതകമാണെന്ന് പൊലീസ് പോലും പറയുന്നില്ല എന്നുമായിരുന്നു ചാക്കോയുടെ വാദം.  

അനുബന്ധ വാര്‍ത്തകള്‍

Next Article