മണലും കല്ലും കിട്ടാനില്ല, കേരളത്തില്‍ നിര്‍മ്മാണമേഖല തകര്‍ച്ചയിലേക്ക്

Webdunia
തിങ്കള്‍, 11 മെയ് 2015 (16:27 IST)
കേരളത്തിലെ നിര്‍മ്മനമേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മണല്‍, കല്ല്, കമ്പി തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമല്ലാത്തതാണ് കാരണം. പുഴകളില്‍ നിന്ന് മണല്‍ വാരാനുള്ള ലൈസന്‍സ് പുതുക്കി നല്‍കാത്തതാണ് മണല്‍ ക്ഷാമത്തിനു പിന്നിലെങ്കില്‍ കരിങ്കല്ലിനും ചെങ്കല്ലിനും വിപണിയില്‍ ഉയര്‍ന്ന വില ഇടാക്കുന്നതാണ് പ്രശ്നം. മണല്‍ എടുക്കുന്നതിന് പാസ് അനുവദിക്കാതെ സ്വകാര്യ കമ്പനികളുടെ എംസാന്റ് നിര്‍മ്മാണത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന്‍ ആരോപണങ്ങളുണ്ട്.

മെയ് ഒന്നു മുതല്‍ ചെങ്കല്ലിന് ആറു രൂപയാണ് ക്വാറി ഉടമകള്‍ കൂട്ടിയത്. ഇത് ആവശ്യക്കാരന്റെ കൈകളില്‍ എത്തുമ്പോഴേയ്ക്കും കല്ലൊന്നിന് എട്ട് മുതല്‍ പത്ത് രൂപ വരെ വര്‍ദ്ധിക്കും. ആറു രൂപ കൂട്ടിയതോടെ കല്ലിന്റെ വില 28 രൂപയില്‍ നിന്നും 38 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ രണ്ടാം തവണയാണ് കല്ലിന് വില കൂട്ടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article