വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ അദാനി ഗ്രൂപ്പിന് ലഭിക്കുമെന്ന് ഉറപ്പായി. അദാനി ഗ്രൂപ്പിന്റെ ടെന്‍ഡര്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതൊടെയാണ് അവസാന ടെന്‍ഡറില്‍ അദാനി മാത്രം പങ്കെടുത്തിട്ടും കരാര്‍ നല്‍കുന്നതില്‍ നിയമ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് ഉന്നതാധികാര സമിതി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്.
13 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കും. എന്നാല്‍ ഈ യോഗതീരുമാനം അദാനിക്കനുകൂലമായിരിക്കും. പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടി രൂപയാണ് അദാനി ആവശ്യപ്പെട്ടത്. സ്വകാര്യ പങ്കാളി ചെലവാക്കേണ്ട തുകയുടെ 40 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് നല്‍കേണ്ടത്. കേന്ദ്ര ഫണ്ടായ വിജിഫ് പരമാവധി ഉറപ്പാക്കുന്ന ടെന്‍ഡറാണ് അദാനി മുന്നോട്ട് വച്ചത്.