ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കാടിനുള്ളില്‍ വഴിതെറ്റി പോയ യുവതി ജീവിച്ചത് സ്വന്തം മുലപ്പാല്‍ കുടിച്ച്. സൂസന്‍ ഒബ്രെന്‍ എന്ന യുവതിയാണ് സ്വന്തം മുലപ്പാല്‍ കുടിച്ച് ജീവന്‍ രക്ഷിച്ചത്. ന്യൂസിലാന്‍ഡിലെ റിമുടാക ഫോറസ്റ്റ് പാര്‍ക്കിലാണ് മത്സരം നടന്നത്. ഇവിടെ കാട്ടിലൂടെയുള്ള 20 കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കവെ യുവതിയ്ക്ക് വഴിതെറ്റുകയായിരുന്നു.കടുത്ത കാറ്റും മഴയും നിറഞ്ഞ രാത്രിയില്‍ കാട്ടില്‍ ഒറ്റപ്പെട്ടുപോയ യുവതി ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാല്‍ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം മുലപ്പാല്‍ കുടിക്കുകയായിരുന്നു.
ഫിനിഷിങ്ങ് പോയിന്റില്‍ സൂസെന്‍ എത്താതിനെത്തുടര്‍ന്ന് യുവതിയ്ക്ക് വഴിതെറ്റിയിട്ടുണ്ടാകാമെന്ന് വീട്ടുകാര്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലാണ് യുവതിയെ കണ്ടെത്തിയത്. മത്സരത്തിനിടെ ദിശാബോര്‍ഡുകളില്‍ വന്ന ആശയക്കുഴപ്പാണ് തന്നെ വഴിതെറ്റിച്ചതെന്നാണ് സൂസന്‍ പറയുന്നത്. തനിച്ചായപ്പോള്‍ കുടുംബത്തെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളൂവെന്നും സ്വന്തം പാല്‍ കുടിച്ചാണ് ജീവന്‍നിലനിര്‍ത്തിയതെന്നും സൂസന്‍ പറയുന്നു. ഇതുകൂടാതെ കൊടുംതണുപ്പില്‍ നിന്നും രക്ഷപെടാന്‍ മണ്ണ് ദേഹമാസകലം വാരിയിട്ട് അതില്‍ പൂണ്ടുകിടക്കുകയായിരുന്നുവെന്നും സൂസെന്‍ പറഞ്ഞു.