സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 34സ്ത്രീധന പീഡന മരണങ്ങള്‍. എന്നാല്‍ ഇതില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് 20കേസുകളില്‍ മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതികള്‍ക്കെതിരെ ഇതുവരെയും നിയമനടപടി ഉണ്ടായിട്ടില്ല.
2018ല്‍ 18മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2019ല്‍ 10പേരും, 2020ല്‍ ആറുപേരും സ്ത്രീധനപീഡനം മൂലം മരിച്ചു.