സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ വിധി: കെ സുരേന്ദ്രൻ

Webdunia
വെള്ളി, 25 മാര്‍ച്ച് 2022 (15:59 IST)
സിൽവർ ലൈൻ പദ്ധതിയെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാജപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വലിയ കടക്കെണി വരുത്തിവെക്കുന്ന പദ്ധതി ഉപേക്ഷിക്കണം ഇല്ലെങ്കില്‍ ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥ കേരളത്തിനും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 
സിൽവർ ലൈന് ഇതുവരെ കേന്ദ്രം അനുമതി നൽകിയിട്ടില്ല. മുഖ്യമന്ത്രിമാർ വരുമ്പോൾ പ്രധാനമന്ത്രി അനുഭാവപൂര്‍വം കേള്‍ക്കുന്നത് പതിവാണ്. പിണറായി വിജയന്‍ പുകമറ സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 
 
പദ്ധതിക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വികസന വിരോധ വിദ്രോഹ സഖ്യമാണ് നേതൃത്വം നല്‍കുന്നത് എന്ന ആരോപണം സമരങ്ങളെ ദുർബലപ്പെടുത്താനാണെന്നും സിൽവർ ലൈന് പിന്നിൽ നിഗൂഢമായ സാമ്പത്തിത താത്പര്യം ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article