സിൽവർലൈൻ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി

വ്യാഴം, 24 മാര്‍ച്ച് 2022 (12:35 IST)
സംസ്ഥാനത്തും രാജ്യതലസ്ഥാന‌ത്തും സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസും ഉണ്ടായിരിന്നു.
 
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞു. സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടതെന്നാണ് സൂചന.
 
അതേസമയം മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയ്ക്ക് തൊട്ടുമുൻപ് പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് കയ്യേറ്റത്തിൽ ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയ എംപിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍