Kerala Weather: ആശ്വാസ വാര്‍ത്ത ! കേരളത്തില്‍ ഇന്നുമുതല്‍ കാലാവസ്ഥ മാറും, വേനല്‍ മഴയ്ക്ക് സാധ്യത

Webdunia
ബുധന്‍, 15 മാര്‍ച്ച് 2023 (08:07 IST)
Kerala Weather: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ ലഭിച്ചു തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്, 40 ഡിഗ്രി സെല്‍ഷ്യസ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article