കടലില്‍ മേഘങ്ങളുടെ സാന്നിധ്യം ശക്തം, സംസ്ഥാനത്തു ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കുക

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (16:37 IST)
തെക്കന്‍ ശ്രീലങ്കയ്ക്കു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴ അടുത്ത മൂന്ന് ദിവസവും പ്രതീക്ഷിക്കാം. 
 
ഉച്ചയ്ക്കു ശേഷം കുറഞ്ഞ സമയം ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടക്കത്തില്‍ മലയോര മേഖലയിലും തുടര്‍ന്നു ഇടനാട്, തീരദേശ മേഖലയിലേക്കും വ്യാപിക്കാന്‍ സാധ്യത. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കുക. 
 
അറബിക്കടല്‍ മേഘാവൃതമായിരിക്കുന്നു. കടലില്‍ വലിയ മേഘക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ വരും മണിക്കൂറുകളില്‍ മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചേക്കാം. വടക്കന്‍ ജില്ലകളില്‍ ജാഗ്രത ആവശ്യമാണ്. 
 
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article