ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി പത്തുവയസുകാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ഓഗസ്റ്റ് 2024 (12:56 IST)
ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുടുങ്ങി പത്തുവയസുകാരി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി  ബ്രിസിലി ദമ്പതികളുടെ മകള്‍ എല്‍വിനയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 9.30 യോടെയാണ് സംഭവം നടന്നത്. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍