മകള്‍ ഒളിച്ചോടിയതിന് പിതാവ് പ്രതികാരം ചെയ്തത് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഘോരഖ്പൂര്‍ സ്വദേശികളായ രവീന്ദ്രന്‍ സിങ്, സഹോദരന്‍ വരീന്ദ്ര സിംഗ് മകന്‍ അമാന്‍ സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതിലെ പ്രധാന പ്രതിയായ രവീന്ദര്‍ സിങിന്റെ മകള്‍ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ മകളെയും കാമുകനെയും തേടി വന്നതായിരുന്നു രവീന്ദര്‍ സിങ്.