ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമ, ഇസ്രായേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമൈനി

അഭിറാം മനോഹർ

വ്യാഴം, 1 ഓഗസ്റ്റ് 2024 (13:12 IST)
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ്. ബുധനാഴ്ച രാാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണ് ഖമൈനി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു
 
Khamenei
ഇറാന്‍ എത്ര ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമല്ല, റ്റെല്‍ അവീവിനും ഫൈഫയ്ക്കും സമീപം ഡ്രോണ്‍- മിസൈല്‍ സംയോജിതമായ ആക്രമണമാകും ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാനും ഹമാസും ആരോപിക്കുമ്പോഴും ഇത് ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
 
ഹനിയയുടെ മരണത്തെ പറ്റിയുള്ള പ്രതികരണത്തില്‍ ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമൈനി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായാണ് കാണുന്നതെന്നാണ് ഖമൈനി വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍