നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, 5 ദിവസത്തേക്കുള്ള മഴ പ്രവചനം ഇങ്ങനെ

Webdunia
വെള്ളി, 17 ജൂണ്‍ 2022 (15:38 IST)
വെള്ളിയാഴ്ച തിരുവനന്തപുരം,കൊല്ലം,കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. അടുത്ത അഞ്ച് ദിവസങ്ങളിലേക്കുള്ള കാലാവസ്ഥ പ്രവചനം ഇങ്ങനെ
 
17-06-2022:   പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
 
18-06-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
 
19-06-2022:  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
 
20-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
 
21-06-2022:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article