കേരളത്തില്‍ ഗുണ്ടാ ആക്ട് ! റെയ്ഡില്‍ 7674 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (08:50 IST)
ഗുണ്ടാ ആക്ടിന് സമാനമായ കടുത്ത നടപടികളുമായി കേരള പൊലീസ്. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ഒരാഴ്ച കൊണ്ട് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. ഡി.ജി.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ വിലയിരുത്തിയത്. 
 
ഗുണ്ടാവിളയാട്ടം ഉള്‍പ്പെടെ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം നോഡല്‍ ഓഫീസറായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ ജില്ലയിലും രണ്ട് സ്‌ക്വാഡുകളുണ്ടാവും. ഗുണ്ടാപ്രവര്‍ത്തനം തടയല്‍, ലഹരി മാഫിയക്കെതിരായ നടപടി, സ്വര്‍ണക്കടത്ത് പിടികൂടല്‍ എന്നിവയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം നിരീക്ഷിക്കാനും ഡി.ജി.പി. അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article