കേരളത്തിൽ ഡിസംബർ ആദ്യം ശക്തമായ മഴയ്‌ക്ക് സാധ്യത

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (17:22 IST)
നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഡിസംബർ ആദ്യം ശക്തമായ മഴയ്‌ക്ക് സാധ്യത. അതേസമയം നിവാറിന് ശേഷം വരുന്ന ബുർവി എന്ന പേരിലുള്ള ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
 
കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ ഭാഗമായി ഡിസംബർ ഒന്നിന് തെക്കൻ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പുറമെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.അതേസമയം പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി ആന്ധ്ര ഒഡീഷ തീരങ്ങളിൽ തിങ്കളാഴ്‌ച്ച മുതൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article