നിവര്‍ ചുഴലിക്കാറ്റ്: ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്തേക്കടുക്കും; പുതുശേരി തീരത്ത് യെല്ലോ മുന്നറിയിപ്പ്

ശ്രീനു എസ്

ബുധന്‍, 25 നവം‌ബര്‍ 2020 (08:11 IST)
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'നിവര്‍' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 7 കിമീ വേഗതയില്‍ സഞ്ചരിച്ച് 2020 നവംബര്‍ 24 ഉച്ചക്ക് 2.30 ന് 10.0ത്ഥച അക്ഷാംശത്തിലും 82.6°E രേഖാംശത്തിലുമെത്തിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രത കൈവരിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും പിന്നീടുള്ള 12 മണിക്കൂറില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 89 മുതല്‍ 117 കിമീ വരെയുള്ള ചുഴലിക്കാറ്റുകളാണ് 'ശക്തമായ ചുഴലിക്കാറ്റുകള്‍'. ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 118 മുതല്‍ 166 കിമീ വരെയുള്ള ചുഴലിക്കാറ്റുകളാണ് 'അതിശക്തമായ ചുഴലിക്കാറ്റുകള്‍'.
 
2020 നവംബര്‍ 25 ന് വൈകീട്ടോട് കൂടി ചുഴലിക്കാറ്റ് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയിലൂടെ പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപതനസമയത്ത് മണിക്കൂറില്‍ 120 മുതല്‍ 130 കിമീ വരെ വേഗതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍