മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ബുധന്‍, 25 നവം‌ബര്‍ 2020 (07:32 IST)
ഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. 71 വയസായിരുന്നു ബുധനാഴ്ച പുലർച്ചെ 3.30 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ഫൈസൽ ഖാനാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതാണ് മരണകാരണമായത്. പ്രതിസന്ധികളെ തരണം ചെയ്യാൻ കൊൺഗ്രസ് ആശ്രയിച്ചിരുന്ന പ്രധന നേതാക്കളിൽ ഒരാളായിരുന്നു അഹമ്മദ് പട്ടേൽ.
 
മൂന്നുതവണ ലോക്‌സഭയുലേയ്ക്കും അഞ്ച് തവണ രാജ്യസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.. 28 മത്തെ വയസിൽ ബാറുച്ചിൽനിന്നും ലോക്‌സഭയിലേയ്ക്ക് വിജയിച്ചതോടെ ഗുജറാത്തിൽനിന്നും ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി കാര്യ സെക്രട്ടറിയായി. വീണ്ടും രണ്ടുതവണ കൂടി ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1990 പരാജയപ്പെട്ടു. ഇതോടെ രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഐ‌സിസി ട്രഷറർ സ്ഥാനത്തിരിയ്ക്കെയാണ് മരണം.
 
സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേൽ യുപിഎ സർക്കാരുകളുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. കോൺഗ്രസ്സിലെ സംഘടനാപരമായ സൗന്ദര്യപ്പിണക്കങ്ങളും പ്രശ്നങ്ങളും പരിഹരിയ്ക്കാൻ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നത് അഹമ്മാദ് പട്ടേലിനെയായിരുന്നു. പാർട്ടി പ്രതിസന്ധിയിലായ പല ഘട്ടങ്ങളീലും ക്രൈസിസ് മാനേജറായി അവതരിച്ചത് അഹമ്മദ് പട്ടേലായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍