പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭാ അംഗീകാരം നല്‍കി.
സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു.