പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതല്‍. 5 വയസ്സുവരെയുള്ള കുട്ടികളുടെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ചാണ് ഉദ്ഘാടനം. അതോടൊപ്പം വിവിധ ജില്ലകളില്‍ ജില്ലാതല ഉദ്ഘാടനവും ഉണ്ടാകും. 24,614 ബുത്തുകള്‍ വഴി 5 വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കുന്നത്. പോളിയോ ബൂത്തില്‍ എത്തി തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.