തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ 'കാര്യമാകും'; വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകള്‍ അടച്ചിടും

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:38 IST)
തിങ്കളാഴ്ച (സെപ്റ്റംബര്‍ 27) സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ കാര്യമാകും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു. സെപ്റ്റംബര്‍ 27 ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകള്‍ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article