ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറിയേകും

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (08:44 IST)
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽനിന്നും സംസ്ഥാന സർക്കാർ പിൻമാറിയേക്കും. ജിഎസ്ടി നഷ്ടപരിഹാരത്തുകയും കുടിശ്ശികയും നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിലാണ് തീരുമാനം. അടുത്ത ജിഎസ്‍ടി കൗൺസിൽ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിയ്ക്കുമെന്നണ് ഉറപ്പ്. അങ്ങനെയെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വലിയ അയവുണ്ടാകും.  
 
വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ 500 കോടി രൂപ സംസ്ഥാനത്തിന് ഉടന്‍ ലഭിയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്‍റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നല്‍കും എന്നും കേന്ദ്ർമ് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന് പുറമേ ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം കേന്ദ്രം 6,100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയോടെ ഈ തുക കടമെടുക്കാന്‍ അനുവദിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശം മുന്നോട്ടുച്ചിട്ടുണ്ട്..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍