സനൂപിനെ കുത്തിയത് നന്ദനെന്ന് പരിക്കേറ്റവരുടെ മൊഴി; നാല് അർഎസ്എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (08:10 IST)
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ നാല് ആർ‌എസ്എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു. ചിറ്റിലങ്ങാട് സ്വദേശികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയ്‌രാജ് എന്നിവരെയാണ് പൊലീസ് തിരയുന്നത്. ഇതിൽ നന്ദനാണ് സനൂപിനെ കുത്തിയത് എന്ന് പരിക്കേറ്റവർ മൊഴി നൽകിയിട്ടുണ്ട്. 
 
ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. ഒപ്പമുണ്ടായിരുന സി‌പിഎം പ്രവർത്തകരായ പുതുശ്ശേരി പനയ്ക്കൽ വീട്ടിൽ വിപിൻ, ആനയ്ക്കൽ മുട്ടിൽ വീട്ടിൽ ജിതിൻ, കിടങ്ങൂർ കരിമത്തിൽ അഭിജിത് എന്നിവർക്ക് പരിക്കേറ്റിരുന്നു. അഭിജിത്തിന്റെ നില ഗുരുതരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍