പണമല്ല, അറിവാണ് ഈ നക്ഷത്രക്കാർക്ക് പ്രധാനം !

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (15:46 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമാധാനപ്രിയരായിരിയ്ക്കും പുരുരുട്ടാതി നക്ഷത്രക്കാർ
 
ലളിതമായി ജീവിയ്ക്കാനാണ് ഇവർക്കിഷ്ടം. ബുദ്ധിശക്തിയിൽ ഈ നക്ഷത്രക്കാർ മികച്ചുനിൽക്കും. മറ്റുള്ളവരെ സഹായിയ്ക്കാൻ മനസുകാട്ടുന്നവരാണ് ഇവർ. സൂത്രപ്പണികളോട് ഇവർക്ക് താൽപ്പര്യമില്ല. നേർവഴിയാണ് ഇഷ്ടം. സത്യസന്ധരായിരിയ്ക്കാനാണ് ഇവർ താൽപ്പര്യപ്പെടുക. അതിനാൽ തന്നെ ഈ നക്ഷത്രക്കാർ കീർത്തി കേൾക്കും.
 
ഏതു സാഹചര്യത്തിലും ഇവർ നിരാശരാകില്ല. വലിയ ശുഭാപ്തി വിശ്വാസം ഇവർക്കുണ്ടാകും. പണത്തേക്കാൾ കൂടുതൽ അറിവിന് പ്രാധാന്യം നൽകുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാർ. ഇവർ ധൃതിപ്പെട്ട് ഒന്നും ചെയ്യില്ല, എന്നാൽ അധികം സമയം ചെലവഴിയ്ക്കുകയുമില്ല. കാര്യങ്ങൾ ആത്മാർത്ഥതയോടെ ഇവർ നിർവഹിയ്ക്കും. അതിനാൽ തന്നെ ജോലിയിൽ ഇവർ ഉയർന്ന സ്ഥാനം കൈവരിയ്ക്കും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍