ഫാഫ് ഡു പ്ലെസി-ഷെയിന്‍ വാട്സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിൽ പിന്നെ സാധ്യതയില്ല: പരാജയത്തെ കുറിച്ച് രാഹുൽ

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (13:42 IST)
തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങുന്ന ടീമിന്റെ ഭാഗമാകുന്നത് വിഷമകരമാണെന്ന് കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ എൽ രാഹുൽ. ചെനൈ സൂപ്പർ കിങ്സിനോട് പത്ത് വിക്കറ്റുകൾക്കുള്ള പരാജയം കഠിനമാണ് എന്നും വളരെ മികച്ച രീതിയിൽ തന്നെ തിരിച്ചുവരേണ്ടതുണ്ട് എന്നും കെഎൽ രാഹുൽ പറഞ്ഞു. തുടർച്ചയായ പരാജയങ്ങൾ കാരണം രാഹുൽ വലിയ വിമർശനങ്ങൾ നെരിടുകയാണ്   
'കളിക്കളത്തില്‍ ടീമിന്റെ തന്ത്രം കൃത്യമായി നടപ്പാക്കുന്നതിലാണ് പഞ്ചാബിന് പിഴയ്ക്കുന്നത്. മത്സരത്തിൽ തുടക്കത്തിൽ പിച്ച് ബാറ്റിങിന് അനുകൂലമായിരുന്നു എന്നാൽ സ്പിന്നർമാർ വന്നതോടെ അത് മാറി. ബൗളിങ് നിരയ്ക്ക് കാര്യമായി തന്നെ പിഴവ് പറ്റി. ഫാഫ് ഡു പ്ലെസി-ഷെയിന്‍ വാട്സണ്‍ തുടങ്ങിയ താരങ്ങളെ തുടക്കത്തിൽ തന്നെ പുറത്താക്കൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് സാധ്യതയില്ല എന്ന് തന്നെ പറയണം. 
 
പക്ഷേ പഞ്ചാബ് നിരയിലുള്ളവരെല്ലാം പ്രഫഷണൽ താരങ്ങളാണ് അതുകൊണ്ട് തന്നെ ഞങ്ങൾ തിരിച്ചുവരും. പരിശീലനം കൂടുതൽ കടുപ്പിയ്ക്കണം. അടുത്ത മത്സരത്തിൽ ജയിയ്ക്കാൻ ഞങ്ങൾ പരിശ്രമിയ്ക്കും' കെ എൽ രാഹുൽ പറഞ്ഞു. അതേസമയം രാഹുലിന്റെ ബാറ്റിങ് വളരെ പതുക്കെയാണ് സ്കോർ ചെയ്യുന്നത് എന്ന വിമർശനവും ശക്തമാണ് 50 ഓളം പന്തുകൾ കളിച്ച രാഹുലിന് 62 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍