വിജയ് സേതുപതിയുടെ അരാധക സംഘടനയിൽ തർക്കം: പുതുച്ചേരിയിൽ പ്രസിഡന്റിനെ വെട്ടി കൊലപ്പെടുത്തി

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (07:47 IST)
പുതുച്ചേരി: നടൻ വിജയ് സേതുപതിയുടെ ആരാധക സംഘടനയിൽ പദവിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി. വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് മണികണ്ഠനെ മൂവർസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി നെല്ലിക്കുപ്പത്താണ് സംഭവം ഉണ്ടായത്. സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിനായി മണികണ്ഠനും രജശേഖരുൻ എന്നയാളും തമ്മിൽ തർക്കം ഉണ്ടായിർന്നു. ഇതാവാം കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. 
 
സംഘടനയിൽ പദവി ലഭിയ്ക്കാതെവന്നതോടെ രാജശേഖരൻ പുതിയ സംഘടന രൂപീകരിച്ചെങ്കിലും ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ശ്രമം നടന്നിരുന്നു എങ്കിലും അത് വിജയം കണ്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മണികണ്ഠനെ കൊലപ്പെടുത്തുമെന്ന് രാജശേഖരൻ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഞായറാഴ്ച രാത്രി ബൈക്കിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെ അക്രമികൾ മണികണ്ഠനെ വെട്ടിപ്പരിക്കേൽപ്പിയ്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍