Kerala Election Results 2021: ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ തവണ ഭൂരിപക്ഷം 27,000ത്തിനും മുകളിൽ, ഇത്തവണ മൂവായിരത്തിനും താഴെ

Webdunia
ഞായര്‍, 2 മെയ് 2021 (12:20 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ലീഡ് നിലയിൽ കുത്തനെ കുറഞ്ഞു. വോട്ടെണ്ണൽ നാല് മണിക്കൂറിലധികം സമയം പിന്നിടുമ്പോൾ മൂവായിരത്തിനും താഴെയാണ് ഉമ്മൻ ചാണ്ടിയുടെ ലീഡ് നില. കഴിഞ്ഞ തവണത്തെ പോലെ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ എതിർ സ്ഥാനാർത്ഥി.
 
കഴിഞ്ഞ തവണ 27,000ത്തിൽ പരം വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷമായിരുന്നു ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നത്. 1970 മുതൽ ഉമ്മൻ ചാണ്ടി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലാണ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞത്. കോട്ടയം ജില്ലയിൽ പുതുപ്പള്ളിയും കോട്ടയവും ഒഴികെ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article