ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു; 'അത്ഭുത ശിശു'വായി ജെയ്ക്, പുതുപ്പള്ളി ഇളകി

Webdunia
ഞായര്‍, 2 മെയ് 2021 (12:02 IST)
അടിയുറച്ച കോണ്‍ഗ്രസ് മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു. തുടര്‍ച്ചയായി 11 തവണ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് വെറും 3,000 ത്തില്‍ താഴെ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് വലിയ വെല്ലുവിളിയാണ് ഉമ്മന്‍ചാണ്ടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത വെല്ലുവിളിയാണ് പുതുപ്പള്ളിയില്‍ കാണുന്നത്. ഉമ്മന്‍ചാണ്ടി തന്നെ പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുരപ്പുറത്ത് കയറി വരെ പ്രതിഷേധിച്ചിരുന്നു. 2016 ല്‍ ജെയ്ക് സി.തോമസ് തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി 2016 ല്‍ ജയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article