വാര്‍ത്താസമ്മേളനം വിളിച്ച് പിണറായി വിജയന്‍; തുടര്‍ഭരണത്തിലേക്ക്, ചരിത്രം

ഞായര്‍, 2 മെയ് 2021 (10:48 IST)
തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍ഡിഎഫിന്റെ സമഗ്രാധിപത്യം. ആകെയുള്ള 140 സീറ്റില്‍ 92 ഇടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് 47 സീറ്റില്‍ മാത്രം. നേമത്തും പാലക്കാടും ബിജെപിക്ക് ലീഡ്. നിലവിലെ കണക്കുകള്‍ അനുസരിച്ച് തുടര്‍ഭരണം തന്നെയെന്ന് ഇടത് ക്യാംപുകള്‍ വിലയിരുത്തുന്നു. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ എല്‍ഡിഎഫ് മൂന്നക്കത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് 12.30 ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. എകെജി സെന്റില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍