കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ ഇ.ശ്രീധരന്‍ മുന്നില്‍; ലീഡ് ഉയരുന്നു

Webdunia
ഞായര്‍, 2 മെയ് 2021 (09:26 IST)
വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്താന്‍ ശ്രീധരന് സാധിച്ചു. വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ ശ്രീധരന്റെ ലീഡ് 3,000 ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വോട്ട് എണ്ണുന്നത്. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആധിപത്യമുള്ള സ്ഥലങ്ങളിലാണ് ശ്രീധരന് കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടാണ് ഇപ്പോള്‍ എണ്ണി കഴിഞ്ഞിരിക്കുന്നത്. ശ്രീധരന്‍ ലീഡ് ഉയര്‍ത്തുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article