'അതുക്കുംമേലേ' പിണറായി

Webdunia
ഞായര്‍, 2 മെയ് 2021 (13:55 IST)
'ഇത് ഇവിടംകൊണ്ടൊന്നും നില്‍ക്കില്ല, അതുക്കുംമേലെ,' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പിണറായി അന്ന് നടത്തിയ പരാമര്‍ശം ചേര്‍ത്തുവായിക്കണം. 2016 ലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ഇത്തവണ നേടുമെന്നാണ് പിണറായി കഴിഞ്ഞ ദിവസം കൂടി പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇത് ഏറെക്കുറെ യാഥാര്‍ഥ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് 96 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ഏതാണ്ട് 90 സീറ്റില്‍ ഇപ്പോള്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞു. പല കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും എല്‍ഡിഎഫ് കടന്നുകയറി. 2016 ല്‍ 91 സീറ്റുകളുമായാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഇത്തവണ 91 ല്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് പിണറായി വിജയന്‍ പറഞ്ഞതിനെ ന്യായീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍. 2016 ല്‍ യുഡിഎഫ് 47 സീറ്റാണ് നേടിയത്. ഇത്തവണ അതുപോലും ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടിയില്ലെങ്കില്‍ വന്‍ നാണക്കേടാകും. നിലവില്‍ 43 സീറ്റില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article