നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി തോറ്റു; നാണക്കേട്

ഞായര്‍, 2 മെയ് 2021 (12:58 IST)
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് കനത്ത തോല്‍വി. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് ധര്‍മജന്‍ മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ ദേവ് 21,000 ത്തിനടുത്ത് വോട്ടിന്റെ ലീഡ് നേടി വിജയത്തിലേക്ക്. എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം ആണെങ്കിലും ധര്‍മജന്റെ താരവേഷം വോട്ടാകുമെന്ന് യുഡിഎഫും കോണ്‍ഗ്രസും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ തുടങ്ങി ഒരിക്കല്‍ പോലും ധര്‍മജന് ലീഡ് ചെയ്യാന്‍ സാധിച്ചില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍