സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല, ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധിയെഴുതി: നന്ദി പറഞ്ഞ് വിഎസ്

ഞായര്‍, 2 മെയ് 2021 (13:08 IST)
കേരള സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി തുടർഭരണം ഉറപ്പാക്കി എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍. വലതുപ‌ക്ഷ രാഷ്ട്രീയത്തിന്റെ ജീർണതകൾ മനസിലാക്കിയ ജനങ്ങൾ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള രേഖപ്പെടുത്തുന്നതായും വി എസ് കൂട്ടിച്ചേര്‍ത്തു.
 
വിഎസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

 
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്.  വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു.  സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്.  വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍