കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. കോന്നി നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജെനീഷ്‌കുമാർ 1120 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് യു ഡി എഫിലെ റോബിൻ പീറ്ററാണ്.
ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 384 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്.
ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിൽക്കുകയാണ്. 400 വോട്ടുകൾക്കാണ് പിണറായി മുന്നിലെത്തിയിരിക്കുന്നത്.
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല മുന്നിലാണ്. 25 വോട്ടുകൾക്കാണ് ചെന്നിത്തല മുന്നിൽ നിൽക്കുന്നത്.