തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മുന്‍നിര ഉദ്യോഗസ്ഥരായി കാണണമെന്നും കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

ശ്രീനു എസ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (15:33 IST)
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യേണ്ട ഉദ്യോഗസ്ഥരെ മുന്‍നിര ഉദ്യോഗസ്ഥരായികണ്ട് വാക്സിനേഷന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും വാക്സിനേഷന്‍ എടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
കേരളത്തില്‍ ഒരു പോളിങ് ബുത്തില്‍ 1000 വോട്ടര്‍മാരെയായിരിക്കും വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഇതിന്റെ ഫലമായി 15000 പോളിങ് ബുത്തുകള്‍ കൂടുതലായി വേണ്ടിവരും. കേരളത്തിലെ കോവിഡ് സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article