നാളെ വോട്ടെണ്ണല്‍: ഉച്ചയോടെ ഫലപ്രഖ്യാപനം; 244കേന്ദ്രങ്ങള്‍ സജ്ജം

ശ്രീനു എസ്
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (08:32 IST)
മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. നാളെ നടക്കുന്ന വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
244 കേന്ദ്രങ്ങല്‍ലായി കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടത്തുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോര്‍പ്പറേഷന്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുപ്പ് ഏജന്റിന് പുറമെ ഒരോ കൗണ്ടിംഗ് ഏജന്റുമാരെക്കൂടി വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്തിനും ഒരു കൗണ്ടിംഗ് ഏജന്റിനെ ഇതിനായി ചുമതലപ്പെടുത്താം. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.
 
െേവട്ടണ്ണല്‍ വിവരം തത്സമയം 'ട്രെന്‍ഡ്' വെബ് സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് കാണാനാകും. വോട്ടെണ്ണല്‍ ദിവസം ഉച്ചയോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടത്തും. അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് തിയതി ഉടന്‍ നിശ്ചയിച്ച് നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article