അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 78.64 ശതമാനം പോളിങ്

ശ്രീനു എസ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (21:34 IST)
സംസ്ഥാനത്ത് ഇന്ന് നടന്ന അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 78.64 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. നാല് ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 32,87,029 പുരുഷന്‍മാരും 32,87,029 സ്ത്രീകളും 16 ട്രാന്‍സ്ജെന്റേഴ്സുമുള്‍പ്പെടെ 70,27,534 പേര്‍ വോട്ട് രേഖപ്പെടുത്തി.
 
മലപ്പുറം- 78.87 , കോഴിക്കോട്  79.00 ,കണ്ണൂര്‍- 78.57 , കാസര്‍ഗോഡ്  77.14 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 70.29 ശതമാനവും, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 71.65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍