കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4459 പേർക്ക്, 15 മരണം

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (19:17 IST)
സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4459 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 15 മരണവും സ്ഥിരീകരിച്ചു. മൂന്നാം കൊവിഡ് തരംഗത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്.
 
എറണാകുളം 1,161,തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍  86, കാസര്‍കോട് 18 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article