സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4424 പേർക്കും സമ്പർക്കം വഴിയാണ രോഗം. ഇതിൽ 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 42,786 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 51200 സാമ്പിളുകളാണ് പരിശോധിച്ചത്. ദിനം പ്രതി അമ്പതിനായിരം ടെസ്റ്റുകൾ നടത്തുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. ഇന്ന് 2590 പേർ രോഗമുക്തരായി. തലസ്ഥാനത്ത് രോഗവ്യാപനം വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്ന് 852 പേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം ഇല്ലാത്തവർക്ക് വീടുകളിൽ തന്നെ ഐസൊലേഷൻ അനുവദിച്ചു. ആരോഗ്യവകുപ്പിന്റെ അനാവശ്യമായ ആശങ്കയും ഭീതിയും ആണ് ഇതിനു കാരണം. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി പാലിച്ച് ഹോം ഐസൊലഷനിൽ കഴിയുന്നതിൽ ആശങ്കയുണ്ടാവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.