നേരിയ ആശ്വാസം; ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

Webdunia
തിങ്കള്‍, 10 മെയ് 2021 (17:38 IST)
നേരിയ ആശ്വാസം പകര്‍ന്ന് ഇന്നത്തെ കോവിഡ് കണക്കുകള്‍. ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരാണ് കേരളത്തിലുള്ളത്. 27,487 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. എന്നാല്‍, രോഗമുക്തരുടെ എണ്ണം 31,209 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും നേരിയ കുറവ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.56 ആണ്. സംസ്ഥാനത്ത് ആകെ 4,19,721 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളത്ത് രോഗവ്യാപനം അതിതീവ്രം. 19 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 50 ന് മുകളില്‍. 

ഇന്ന് കൂടുതല്‍ രോഗബാധിതര്‍ ഈ ജില്ലകളില്‍ 
 
തിരുവനന്തപുരം 3494
മലപ്പുറം 3443
തൃശൂര്‍ 3280
എറണാകുളം 2834
പാലക്കാട് 2297
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article