Kerala Budget 2022: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 മാര്‍ച്ച് 2022 (14:48 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രത്തിന്റെനയം സഹായിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ സഹായിക്കാനുള്ള നടപടി ഉണ്ടായില്ല. ധനകാര്യ യാഥാസ്ഥിതികത തലയ്ക്ക് പിടിച്ച കേന്ദ്രം ഇതിനൊന്നും തയ്യാറായില്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 
 
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പദ്ധതിയുടെ മൊത്തചിലവായി കണക്കാക്കുന്നത് 63,941 കോടിരൂപയാണ്. സംസ്ഥാനത്തിന് വലിയ മാറ്റം ഉണ്ടാക്കുന്ന പദ്ധതിയാണ് കെറെയിലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതിനായി കിഫ്ബി വഴിയായിരിക്കും രണ്ടായിരം കോടി ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article