റഷ്യ-യുക്രൈന്‍ യുദ്ധത്തിനു ശേഷം വലിയ തോതില്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് ധനമന്ത്രി. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത് 2000 കോടിരൂപയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റത്തെ അതിജീവിക്കുന്നതിനും വേണ്ടിയാണിത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. കൊവിഡ് കാലത്ത് ഇത്തരത്തില്‍ പച്ചക്കറികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു.