കേരളാ ബാങ്കിനെ റിസര്‍വ് ബാങ്ക് സി-ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 26 ജൂണ്‍ 2024 (15:20 IST)
തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ സഹകരണ രംഗത്തെ അതികായരായ കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്കാണ് ' തരംതാഴ്ത്തിയത്.
 
 നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഈ നടപടി എടുത്തത്.
 
 ഇത്തരമൊരു നടപടി വന്നതോടെ കേരളാ ബാങ്കിന്റെ വായ്പാ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടാകും എന്നാണ് സൂചന.
 
പ്രധാനമായും കേരള ബാങ്കിന് ഇനി മുതല്‍ 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. ഇതിനൊപ്പം മുമ്പ് നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണം എന്നാണ് നിര്‍ദ്ദേശം. 
 
റിസര്‍വ് ബാങ്കിന്റെ ബ നടപടി വ്യക്തമാക്കി കേരള ബാങ്ക് ബാങ്കിന്റെവിവിധ ശാഖകളിലേക്ക് വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിശദ വിവരങ്ങള്‍ അഭിവായിട്ടില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article