Kerala Election Result 2021: പാലക്കാടും നേമത്തും കോഴിക്കോട് സൗത്തിലും എന്‍ഡിഎ മുന്നില്‍

ശ്രീനു എസ്
ഞായര്‍, 2 മെയ് 2021 (09:08 IST)
വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ കഴിയുമ്പോള്‍ ശക്തമായ പോരാട്ടമാണ് മൂന്നുമുന്നണികളും കാഴ്ചവയ്ക്കുന്നത്. പാലക്കാട് ഇ ശ്രീധരന്‍ മുന്നിലാണ്. 98 വോട്ടുകള്‍ക്കാണ് ഇ ശ്രീധരന്‍ മുന്നിലെത്തിയിരിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ്. ഒരു തവണ വി ശിവന്‍കുട്ടി നേമത്ത് മുന്നിലെത്തിയിരുന്നു. നിലവില്‍ എല്‍ഡിഎഫ് 80 മണ്ഡലങ്ങളിലും യുഡിഎഫ് 57 എന്‍ഡിഎ 3 എന്നിങ്ങനെയാണ് വോട്ടുനില.
 
പാലക്കാട് ഇ ശ്രീധരന്റെ വോട്ട് ലീഡ് 1400 കഴിഞ്ഞിട്ടുണ്ട്. തൃത്താലയില്‍ എംബി രാജേഷാണ് മുന്നില്‍. അമ്പലപ്പുഴയില്‍ ലിജു പിന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article