ഇത് കെ ഗുണ്ടായിസം, പോലീസ് ആറാടുകയാണ്: കെ റെയിൽ ചർച്ചയിൽ സർക്കാരിനെതിരെ വിഷ്‌ണുനാഥ്

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (14:24 IST)
സിൽവർ ലൈൻ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരളത്തിന്റെ പരിസ്ഥിതിയെയും സാമ്പത്തികമേഖലയേയും തകർക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.
 
സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കാൻ എന്ത് ഹീനമായ ആക്രമണവും നടത്താൻ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. കല്ലിടൽ എതിർക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്,കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്‌ണു‌നാഥ് പറഞ്ഞു.
 
കല്ലിടാൻ വരുന്ന പോലീസ് കുട്ടികളുടെ മുന്നില്‍വെച്ച് അവരുടെ രക്ഷകര്‍ത്താക്കളെ മര്‍ദിക്കുകയാണ്. സാമൂഹിക അതിക്രമം നടത്തിയാണ് കെ റെയിലിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article