പോലീസ് യൂണിഫോമില്‍ ആസിഫും രണ്‍ജി പണിക്കരും,കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ കഥയുമായി ജീത്തുജോസഫ്

കെ ആര്‍ അനൂപ്

ശനി, 12 മാര്‍ച്ച് 2022 (11:05 IST)
ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം 17 ദിവസങ്ങള്‍ പിന്നിടുകയാണ്. ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ ആസിഫ് അലി എത്തുന്നു. രഞ്ജി പണിക്കരും പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
 
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍