വിവാഹ മേക്കപ്പിനിടെ ലൈംഗികപീഡനം: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സംശയം

ശനി, 12 മാര്‍ച്ച് 2022 (10:46 IST)
മീടു ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. പരാതികളുയർന്നതോടെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
 
വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. ടാറ്റൂ ആർട്ടിസ്റ്റായ പിഎസ് സുജീഷിനെതിരെ സമൂഹമാധ്യമങ്ങൾ പരാതി ഉയർന്നിരുന്നതിന് പിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങൾ ഉയർന്നത്.
 
മേക്കപ്പ് ചെയ്യുന്നതിനിടെ അനസ് അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചതായും അനുവാദമില്ലാതെയില്ലാതെ മേൽവസ്‌ത്രം ഊരിമാറ്റിയെന്നും അനസിനെതിരായ മീടു പോസ്റ്റിൽ പറയുന്നു.ദുബായിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ സെലിബ്രിറ്റികളടക്കമുള്ളവർക്ക് മേക്കപ്പ് ചെയ്‌തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍