കേരളത്തില്‍ അടുത്ത വര്‍ഷമായിരിക്കും 5ജി ലഭ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 1 ഒക്‌ടോബര്‍ 2022 (15:27 IST)
കേരളത്തില്‍ അടുത്ത വര്‍ഷമായിരിക്കും 5ജി ലഭ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണമെന്നും സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
 
ആദ്യ ഘട്ട 5ജി സേവനം 13 നഗരങ്ങളിലായിരിക്കും ലഭിക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article