കോടതിക്കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല: ശബരിമല വിഷയത്തില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാൽ പാഷ

Webdunia
ശനി, 9 ഫെബ്രുവരി 2019 (19:44 IST)
ശബരിമലയിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാൽ പാഷ.

സുപ്രീംകോടതിയുടെ വിധിയില്‍ തന്ത്രിയോ മുക്രിയോ മുസ്‌ലിയാരോ പുരോഹിതനോ അല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സുപ്രീംകോടതിയുടേത് അന്തിമമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്. ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. കോടതിക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും കെമാൽ പാഷ വ്യക്തമാക്കി.

കോടതിയുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പറയുന്നത് എന്ത് കാഴ്ചപ്പാടാണ്. മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീംകോടതിക്ക് എന്തവകാശമെന്നാണ് ചിലരുടെ ചോദ്യം. ഭരണഘടനാപരമായി സുപ്രീംകോടതിക്ക് മാത്രമാണ് ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ അവകാശമുള്ളതെന്നും കെമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article