കെൽട്രോണിന് തമിഴ്‌നാട് സർക്കാരിന്റെ ആയിരം കോടിയുടെ ഓർഡർ

എ കെ ജെ അയ്യര്‍
ബുധന്‍, 20 മാര്‍ച്ച് 2024 (18:01 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന് തമിഴ്‌നാട് സർക്കാരിന്റെ ആയിരം കോടി രൂപയുടെ ഓർഡർ ലഭിച്ചു. തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകൾ സ്ഥാപിക്കാനുമായുള്ള ഓര്ഡറാണിത്. മന്ത്രി പി.രാജീവൻ ഇത് അറിയിച്ചത്.

നിലവിൽ നിരവധി സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളോട് ടെണ്ടറിൽ മത്സരിച്ചാണ് കെൽട്രോൺ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം വച്ചുതന്നെ മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്നും സമാനമായ ഓർഡറുകൾ പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

തമിഴ്‌നാട് സർക്കാർ വക തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് ആൻഡ് എഡ്യുക്കേഷണൽ സർവീസ് കോർപ്പറേഷന്റെ മൂന്നു വിവിധ ടെണ്ടറുകളാണ് കെൽട്രോണിന് ലഭിച്ചത്. ഇതിന്റെ മൊത്തം മൂല്യം 1076  കോടി രൂപ വരും. ഇതനുസരിച്ചു 7985 സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കണം. നിലവിലെ കെൽട്രോണിന് ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ പന്ത്രണ്ട് വർഷത്തോളം പ്രവർത്തന പരിചയമാണുള്ളത്. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങളാണ് തമിഴ്‌നാട്ടിൽ നിന്നും ഇത്തരമൊരു മെഗാ ഓർഡർ ലഭിക്കാൻ ഇടയായത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article